പാലാ: മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി അത്യാധുനിക സാങ്കേതിക വിദ്യകളോടെയുള്ള വെല്ലീസ് റോബോട്ട് കൂടി എത്തി. നിലവില്‍ റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ച് മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്ന മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ വെല്ലീസ് കൂടി എത്തിയതോടെ കൂടുതല്‍ സാങ്കേതിക മികവിലാകും ശസ്ത്രക്രിയകള്‍.
ശസ്ത്രക്രിയാ വിദഗ്ധനെ സഹായിക്കാന്‍ സാധിക്കുന്ന ഏറ്റവും അത്യാധുനികമായ റോബോട്ട് ആണിത്. ഒരോരുത്തരുടെയും മുട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങളും ഡാറ്റയും ശേഖരിച്ച് ഏറ്റവും അനുയോജ്യമായ ഇംപ്ലാന്റ് തിരഞ്ഞെടുക്കാന്‍ റോബോട്ടിക് സാങ്കേതികവിദ്യയിലൂടെ സാധിക്കുമെന്നതാണ് വെല്ലീസ് റോബോട്ടിന്റെ പ്രത്യേകത. കുറഞ്ഞ വേദനയും വേഗത്തിലുള്ളസുഖപ്രാപ്തിയും റോബോട്ടിക് ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്.
പുതിയ റോബോട്ടിന്റെ വെഞ്ചരിപ്പ് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ആന്റ് സിഇഒ ഫാ.മാത്യു തെക്കേല്‍, ഫിനാന്‍സ് ആന്‍ഡ് മെറ്റീരിയല്‍സ് അസോ.ഡയറക്ടര്‍ ഫാ.ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, ആശുപത്രി ഓപ്പറേഷന്‍സ്, പ്രൊജക്ടസ് ലീഗല്‍ ആന്റ് ലെയ്സണ്‍ അസോ.ഡയറക്ടര്‍ ഫാ.ജോസ് കീരഞ്ചിറ, എച്ച്ആര്‍ നഴ്സിംഗ് ആന്റ് അക്കാദമിക്സ് അസോ.ഡയറക്ടര്‍ ഫാ.ഡോ.ജോസഫ് കരികുളം, ആയുഷ് വിഭാഗം അസോ.ഡയറക്ടര്‍ ഫാ.മാത്യു ചേന്നാട്ട്, ബ്രാന്‍ഡിംഗ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രമോഷന്‍സ്, ഐ.ടി അസോ.ഡയറക്ടര്‍ ഫാ.മാത്യു തുരുത്തിപ്പള്ളില്‍, ചീഫ് ഓഫ് മെഡിക്കല്‍ സര്‍വീസസ് എയര്‍ കോമഡോര്‍ ഡോ.പോളിന് ബാബു, മെഡിക്കല്‍ സൂപ്രണ്ട് ഡോ.പി.എന്‍.നിതീഷ് എന്നിവര്‍ പ്രസംഗിച്ചു.
പാലാ രൂപത മുഖ്യ വികാരി ജനറല്‍ മോണ്‍.ഡോ. ജോസഫ് തടത്തില്‍, വികാരി ജനറല്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കല്‍, ഫാ.ജോസഫ് കഴിഞ്ഞാലില്‍,ഫാ.ജോസഫ് കുറ്റിയാങ്കല്‍, ഫാ.ജോസഫ് മുത്തനാട്ട്, ചാപ്ലയിന്മാരായ ഫാ.അഗസ്റ്റിന് കൊഴുപ്പന്‍കുറ്റി, ഫാ.തോമസ് വെട്ടുകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.